Kerala

സംസ്ഥാനത്തെ ലോക് ഡൗണ്‍ ഇളവുകള്‍ ഇങ്ങനെ

സംസ്ഥാനത്ത് നാളെ (ബുധൻ) മുതൽ ലോക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76 ശതമാനമാണ്. തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ താഴെയെത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. വരും ദിവസങ്ങളിൽ ഏറ്റവും ഉയർന്ന വർദ്ധന പ്രതീക്ഷിക്കുന്നത് തിരുവനന്തപുരത്താണെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.

സംസ്ഥാനത്ത് ലോക് ഡൗണിൽ പ്രഖ്യാപിച്ച ഇളവുകള്‍ ഇങ്ങനെയാണ്

വ്യാഴാഴ്ച മുതലാണ് ഇളവുകൾ പ്രാബല്യത്തില്‍വരുന്നത്.

  • ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 ശതമാനം വരെ പഞ്ചായത്തുകൾ/മുനിസിപ്പാലിറ്റികൾ/ കോർപ്പറേഷനുകളില്‍ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ എല്ലാ ദിവസവും തുറക്കും.
  • സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, വിവിധ കമ്മിഷനുകൾ, കോർപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് 25 ശതമാനം ജീവനക്കാരുമായി എല്ലാ ദിവസവും പ്രവർത്തിക്കാം.
  • സെക്രട്ടറിയേറ്റിൽ 50 ശതമാനം വരെ ജീവനക്കാര്‍ക്ക് പ്രവർത്തിക്കാം..
  • പൊതു ഗതാഗതം മിതമായ രീതിയിൽ അനുവദിക്കും.
  • അക്ഷയാ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളിവരെ പ്രവർത്തിക്കാം.
  • ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും.
  • വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് 20 പേർ വീതം.
  • മറ്റ് പൊതുപരിപാടികൾ അനുവദിക്കില്ല.
  • ശനിയും ഞായറും പൂർണ്ണ ലോക് ഡൗൺ
  • പൊതുപരീക്ഷകൾ എല്ലാം അനുവദിക്കും
  • സ്പോർട്സ് പരീക്ഷകളും നടക്കും
  • ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല
  • ഹോം ഡെലിവറി, പാർസൽ അനുവദിക്കും
  • വിനോദസഞ്ചാരം അനുവദിക്കില്ല
  • മാളുകൾ തുറക്കാൻ അനുവദിക്കില്ല
  • ബെവ്കോ, ബാറുകൾ രാവിലെ 9 മുതൽ വൈകിട്ട് 7 വരെ തുറക്കാം
  • സ്ലോട്ടുകൾ ബുക്ക് ചെയ്യുന്ന വിധത്തിലാകും പ്രവർത്തനം
  • ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 ശതമാനം വരെയുള്ള പഞ്ചായത്തുകളിൽ കടകൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ.
  • ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 മുതൽ 20 ശതമാനം വരെയുള്ള പഞ്ചായത്തുകൾ/മുനിസിപ്പാലിറ്റികൾ/ കോർപ്പറേഷനുകളില്‍ അവശ്യവസ്തുക്കളുടെ കടകൾ രാവിലെ 7- വൈകിട്ട് 7 വരെ
  • മറ്റ് കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ
  • 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങൾ അനുവദിക്കും

ടിപിആർ നിരക്ക് 20 ശതമാനത്തിന് മുകളിലുള്ള പഞ്ചായത്തുകൾ

  • അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ
  • മറ്റുകടകൾ വെള്ളിയാഴ്ചകളിൽ മാത്രം
  • 50 ശതമാനം ജീവനക്കാരെ അനുവദിക്കും

ടെസ്റ്റ് പോസിറ്റിനിരക്ക് 30 ശതമാനത്തിന് മുകളിലുള്ള പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക് ഡൗൺ

ഇന്ന് സംസ്ഥാനത്ത് 12,246 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ബ്ലാക്ക് ഫംഗസ് നിയന്ത്രണ വിധേയമെന്നും മുഖ്യമന്ത്രി. ജൂൺ 27 ആകുമ്പോഴേക്കും ആക്ടീവ് കേസുകൾ 95,000 -ലേക്ക് ആക്ടീവ് കേസുകൾ കുറയുമെന്ന് പ്രതീക്ഷ. രണ്ടാം തരംഗത്തെ വലിയ തോതിൽ നിയന്ത്രിക്കാനായതായും മുഖ്യമന്തി പറഞ്ഞു.

Related Articles

Leave a Reply

Back to top button