Kodanchery

കോടഞ്ചേരിയിൽ കുടുംബശ്രീയുടെ സ്നേഹവീട് താക്കോൽദാനം നടത്തി

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ നിർമിച്ച സ്നേഹവീടിന്റെ താക്കോൽദാനം നടത്തി. ചിപ്പിലിത്തോട് നിർമ്മിച്ച വീടിന്റെ താക്കോൽദാനം തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് നിർവഹിച്ചു. കുടുംബശ്രീ അംഗങ്ങളിൽ നിന്നും ലഭിച്ച സാമ്പത്തിക സഹായം ഉപയോഗിച്ചാണ് വീട് നിർമ്മിച്ചത്.

സി.ഡി.എസ് ചെയർപേഴ്സൺ നിഷ റെജി അധ്യക്ഷത വഹിച്ച താക്കോൽദാന ചടങ്ങിൽ വാർഡ് മെമ്പർമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, കുടുംബശ്രീ മെമ്പർ സെക്രട്ടറി ബൈജു തോമസ്, ജില്ലാ പ്രോഗ്രാം മാനേജർ ബിജോഷ്, സി.ഡി.എസ് മെമ്പർമാർ, അക്കൗണ്ടന്റ് ബബിത, ബ്ലോക്ക് കോഡിനേറ്റർ, എ.ഡി.എസ് അംഗങ്ങൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button