Puthuppady
പുതുപ്പാടി മയിലള്ളാംപാറ ഭാഗത്തെ വ്യാജ വാറ്റ്‌കേന്ദ്രം താമരശ്ശേരി പോലീസ് കണ്ടെത്തി നശിപ്പിച്ചു

പുതുപ്പാടി: മയിലള്ളാംപാറ വരാല്‍മൂല ഹരിതഗിരി ഭാഗത്തെ വ്യാജ വാറ്റ്‌കേന്ദ്രം താമരശ്ശേരി പോലീസ് കണ്ടെത്തി നശിപ്പിച്ചു. ബാരലില്‍ സൂക്ഷിച്ചിരുന്ന 150 ലിറ്റര്‍ വാഷ് നശിപ്പിച്ച പോലീസ് വാറ്റുപകരണങ്ങള്‍ കസ്റ്റഡിയിലെടുത്തു. കാട് മൂടിക്കിടന്ന പ്രദേശത്തായിരുന്നു വ്യാജ വാറ്റ്‌കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.
പ്രദേശത്തെ കാട് കേന്ദ്രീകരിച്ച് വന്‍തോതില്‍ വ്യാജചാരായ വാറ്റും വില്‍പ്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് താമരശ്ശേരി എസ് ഐ ശ്രീജേഷ്, സി പി ഒമാരായ രതീഷ്, പ്രസാദ്, ലിയോ ജോര്‍ജ്ജ്, നവഗീത് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.







