Kodiyathur

കൊടിയത്തൂരിൽ ഗ്രാമീണതനിമ വീണ്ടെടുക്കാൻ കൃഷിയുമായിറങ്ങി യുവാക്കൾ

കൊടിയത്തൂർ: ഒരു കാലഘട്ടത്തിൽ ഗ്രാമത്തിന്റെ പട്ടിണി മാറ്റിയ പാടശേഖരങ്ങൾ യുവാക്കളുടെ ഒത്തൊരുമയിൽ വീണ്ടും കതിരണിയുകയാണ്. കാരക്കുറ്റിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന നാട്ടൊരുമ സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ കാരക്കുറ്റി കുറ്റിപ്പോയിൽ പാടത്ത് മൂന്നര ഏക്കറോളം നെൽകൃഷിയൊരുക്കുകയാണ് യുവതലമുറ. നെൽകൃഷിക്ക് സഹായവുമായി കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് പലിശ രഹിത വായ്പ നൽകി പ്രോത്സാഹനം നൽകുന്നുണ്ട്.

പദ്ധതിയുടെ ഭാഗമായി നടന്ന ഞാറ് നടീൽ കൊടിയത്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് വി വസീഫ് ഉദ്ഘാടനം ചെയ്തു. എം.കെ സലാമിന്റെ അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർ കെ.സി മമ്മദ്കുട്ടി, ബാങ്ക് മാനേജർ എ.സി ശിഹാബുദ്ദീൻ, ഗിരീഷ് കാരക്കുറ്റി, റസാക്ക് കൊടിയത്തൂർ, ബിജു വിളക്കോട്, കരിം കൊടിയത്തൂർ, അഖിൽദാസ് സി.കെ, എം അബ്ദുറഹിമാൻ, രാജു കാരക്കുറ്റി, ഷാജഹാൻ കെ.ടി, അബൂബക്കർ സി.കെ, കെ.കെ.സി നാസർ, കുഞ്ഞായി പൂളക്കത്തൊടി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button