ThiruvambadyVideos

തിരുവമ്പാടിയിൽ കർഷക പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു

തിരുവമ്പാടി : പതിറ്റാണ്ടുകളായി കരമടച്ച് കൈവശം വെച്ചുകൊണ്ടിരിക്കുന്ന കൃഷിഭൂമി വനഭൂമിയാണെന്ന അവകാശവാദവുമായി കോഴിക്കോട് ജില്ലയുടെ മലയോര മേഘലകളിൽ വനം വകുപ്പ് നടത്തുന്ന നിർബന്ധിത കുടിയറക്ക് അവസാനിപ്പിക്കുക, അതിരൂക്ഷമായി തുടരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുകയും, കൃഷിയിടത്തിൽ ഇറങ്ങുന്ന കാട്ടുപന്നി, കുരങ്ങ്, മള്ളൻപന്നി തുടങ്ങിയ വന്യജീവികളെ ഷുദ്രജീവികളായി പ്രഖ്യാപിച്ച് കൊല്ലുവാൻ കർഷകനെ അനുവദിക്കുക, കസ്തൂരിരംഗൻ റിപ്പോർട്ടിൽ ഉൽപെടുത്തിയിരിക്കുന്ന കെടവൂർ, കോടഞ്ചേരി, നെല്ലിപ്പൊയിൽ, പുതുപ്പാടി, തിരുവമ്പാടി, ചക്കിട്ടപാറ, ചെമ്പനോട, കാവിലുംപാറ, തിനൂർ വില്ലേജുകളിൽ നിന്നും മലബാർ, വയനാട് വന്യജീവി സങ്കേതങ്ങളുടെ ബഫർ സോണിൽ നിന്നും, കൃഷിയിടങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും പൂർണ്ണമായും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷന്റെയും കർഷക ശബ്ദത്തിന്റെയും നേതൃത്വത്തിൽ തിരുവാമ്പാടി ബസ് സ്റ്റാൻഡിൽ വെച്ച് കർഷക പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു.

കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൃഷി ഭൂമിയിൽ നിന്നും കർഷകരെ കുടിയിറക്കാൻ സമ്മതിക്കില്ലെന്നും കർഷകരുടെ അവകാശമായ ഭൂമി കിട്ടുന്നതിനുവേണ്ടി നിയമപരമായി ഏതറ്റംവരെ പോകാനും തങ്ങൾ തയ്യാറാണെന്നും കിഫ ചെയർമാൻ കൂട്ടിച്ചേർത്തു. കർഷകശബ്ദം ചെയർമാൻ ജോജോ കാഞ്ഞിരക്കാടൻ സദസ്സിന് അധ്യക്ഷത വഹിച്ചു. കിഫ ലീഗൽ സെൽ ഡയറക്ടർ അഡ്വ ജോണി കെ ജോർജ്, ഹൈക്കോടതി സീനിയർ അഡ്വക്കേറ്റ് അലക്സ് എം സ്കറിയ തുടങ്ങിയ നിയമ വിദഗ്ധർ ക്ലാസുകൾ എടുത്തു.

ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു കളത്തൂർ, മനോജ് വാഴേപറമ്പിൽ, അജു ഇമ്മാനുവേൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button