KozhikodePuthuppady

കോഴിക്കോട് ജില്ലയിലെ ഇ ആര്‍ ടി അംഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കി

കോഴിക്കോട്: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഇ ആര്‍ ടി അംഗങ്ങള്‍ക്ക് ഏകദിന ഓണ്‍ലൈന്‍ പരിശീലനം നല്‍കി. കില, ജില്ലാ ദുരന്തനിവാരണ വിഭാഗം, ജില്ലാ പ്ലാനിങ് ഓഫീസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്.

ജനകീയ ആസൂത്രണം ജില്ലാ ഫെസിലിറ്റേറ്റര്‍ ഇ പി രത്‌നാകരന്‍ വിഷയാവതരണം നടത്തി. ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ടി ശാലിമ, കെ എസ് ഡി എം എ ഹസാഡ് അനലിസ്റ്റ് ഫഹദ് മര്‍സൂക്ക് ടി യു, ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ ഓഫീസര്‍ കെ ആര്‍ ബാബുരാജന്‍, ഡി എം കോഡിനേറ്റര്‍ ദേവ് ആനന്ദ് എന്നിവര്‍ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Related Articles

Leave a Reply

Back to top button