Tech

ട്വിറ്ററിനെതിരെ ദേശീയ വനിതാകമ്മീഷൻ സ്വമേധയ കേസെടുത്തു

ട്വിറ്ററിനെതിരെ ദേശീയ വനിതാകമ്മീഷൻ സ്വമേധയ കേസെടുത്തു. ട്വിറ്ററിൽ അശ്ലീല പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതിനെതിരെയാണ് കേസ്.

ട്വിറ്ററിൽ പ്രചരിക്കുന്ന അശ്ലീല ഉള്ളടക്കമുള്ള പോസ്റ്റുകൾ ഒരാഴ്ചക്കുള്ളിൽ നീക്കം ചെയ്യണമെന്ന് കമ്മീഷൻ നിർദേശം നൽകി. കമ്മീഷൻ ചെയർപേഴ്‌സൺ രേഖ ശർമ്മ ട്വിറ്റർ എം.ഡിക്ക് ഇക്കാര്യംആവശ്യപ്പെട്ട് കത്തയച്ചു. വിഷയത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസ് കമ്മീഷണർക്കും കമ്മീഷൻ കത്തയച്ചു.

അതിനിടെ, കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമത്തെ ചെറുക്കുന്ന നയമാണ് കമ്പനിക്കെന്ന് ട്വിറ്റർ പറഞ്ഞു. കുട്ടികളുടെ നഗ്‌നത പ്രചരിപ്പിക്കുന്ന തരത്തിലുള്ള ട്വീറ്റുകളിൽ നടപടിയെടുക്കുമെന്നും ട്വിറ്റർ വഴി കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമത്തിനെതിരെ ജാഗ്രത പുലർത്തുമെന്നും കമ്പനി അറിയിച്ചു. ഇക്കാര്യത്തിൽ ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥരോട് പൂർണമായും സഹകരിക്കുമെന്നും ട്വിറ്റർ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button