Kerala

സംസ്ഥാനത്ത് ”നൈറ്റ് ലൈഫ്” കേന്ദ്രങ്ങള്‍ വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തില്‍ ”നൈറ്റ് ലൈഫ്” കേന്ദ്രങ്ങള്‍ വരന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സുരക്ഷിതമായ രാത്രി ഉല്ലാസ കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ കളക്ടര്‍മാര്‍ ശ്രമം തുടങ്ങിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഐടി മേഖലയില്‍ രാത്രി വൈകുവോളം ജോലി ചെയ്യുന്നവര്‍ക്ക് വിനോദത്തിനും ഉല്ലാസത്തിനുമുള്ള സൗകര്യം കേരളത്തില്‍ ഇല്ലെന്ന് ആക്ഷേപമുണ്ട്. കേരളത്തിലെ ഐടി മേഖലയില്‍ ജോലി ചെയ്യാന്‍ പുതിയ തലമുറ മടിക്കുന്നതിന് പ്രധാന കാരണം ഇതാണെന്നും പരാതിയുണ്ട്.

ഇതെല്ലാം കണക്കിലെടുത്താണ് സംസ്ഥാനത്ത് ”നൈറ്റ് ലൈഫ്” കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹോട്ടലുകളും റസ്റ്റോറന്റുകളും നല്ല വെളിച്ചമുള്ള അന്തരീക്ഷവുമടങ്ങിയ സുരക്ഷിത കേന്ദ്രങ്ങള്‍ കേരളത്തില്‍ ഒരുക്കും.

Related Articles

Leave a Reply

Back to top button