Kerala

അമ്മ മകനെ പീഡിപ്പിച്ചെന്ന കേസ് : കള്ളകേസിന് പിന്നില്‍ കടയ്ക്കാവൂര്‍ എസ്.ഐയ്ക്ക് പങ്കുണ്ടെന്ന് അമ്മ

തിരുവനന്തപുരം:കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന ആരോപണത്തിന് തെളിവില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും പൊലീസ് കോടതിയില്‍. കുട്ടി മൊഴി ആവര്‍ത്തിക്കുന്നെങ്കിലും പരസ്പരവിരുദ്ധമാണെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. കള്ളക്കേസില്‍ കുടുക്കിയത് ഭര്‍ത്താവും കേസ് അന്വേഷിച്ച എസ്.ഐയുമെന്ന് ആരോപണ വിധേയായ അമ്മ പറഞ്ഞു.

മകനെ പീഡിപ്പിച്ചെന്ന കുറ്റം ചുമത്തി കടയ്ക്കാവൂര്‍ പൊലീസ് 27 ദിവസം ജയിലിലടച്ച അമ്മയെ പൂര്‍ണമായും കുറ്റവിമുക്തമാക്കുന്നതാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്. കുട്ടിയുടെ സഹോദരങ്ങളും ബന്ധുക്കളുമടക്കം അമ്പതിലേറെപ്പേരുെട മൊഴിയെടുത്തെങ്കിലും ആരോപണം നിഷേധിച്ചു. വൈദ്യപരിശോധാ റിപ്പോര്‍ട്ടിലും പീഡനം സ്ഥിരീകരിക്കുന്നില്ല. എന്നാല്‍ കുട്ടി മൊഴി ആവര്‍ത്തിക്കുന്നുണ്ട്. പക്ഷെ പറഞ്ഞ സാഹചര്യങ്ങളും മൊഴികളുമൊന്നും പൊരുത്തപ്പെടുന്നില്ല. അതിനാല്‍ മൊഴിമാത്രം വിശ്വസിച്ച് കേസെടുക്കാനാവില്ലന്നും നടപടി അവസാനിപ്പിക്കണമെന്നുമാണ് പോക്സോ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.  അതേസമയം കേസ് ഭര്‍ത്താവ് കെട്ടിച്ചമച്ചതല്ലെന്നുമാണ് പൊലീസിന്റെ നിഗമനം.

കേട്ടുകേള്‍വിയില്ലാത്ത കള്ളകേസിന് പിന്നില്‍ അന്നത്തെ കടയ്ക്കാവൂര്‍ എസ്.ഐയ്ക്ക് പങ്കുണ്ടെന്ന ഗുരുതര ആരോപണവും അമ്മ ഉന്നയിക്കുന്നു. നിരപരാധിയെന്ന് കണ്ടെത്തിയെങ്കിലും അത്യന്തം നീചമായ കേസില്‍ കുടുക്കിയതോടെ ജീവിതം കൈവിട്ട് പോയിരിക്കുകയാണ്. കുട്ടികളെ തിരികെ കിട്ടാനും കള്ളക്കേസില്‍ കുടുക്കിയവരെ പ്രതിക്കൂട്ടിലാക്കാനുമാണ് ഇനിയുള്ള പോരാട്ടം

Related Articles

Leave a Reply

Back to top button