Thiruvambady

കയറ്റുമതി പ്രതിസന്ധി; കോഴിക്കോട്-യു.എ.ഇ സെക്ടറിൽ ചരക്കുവിമാന സർവീസ് തുടങ്ങണമെന്ന് എം.ഡി.സി

തിരുവമ്പാടി: കരിപ്പൂരിൽ നിന്ന് വലിയ വിമാന സർവീസ് ആരംഭിക്കാത്ത സാഹചര്യത്തിൽ കരിപ്പൂർ-യു.എ.ഇ സെക്ടറിൽ കാർഗോ കയറ്റുമതിക്ക് ചരക്കുവിമാന സർവീസ് തുടങ്ങണമെന്ന് തിരുവമ്പാടിയിൽ ചേർന്ന മലബാർ ഡെവലപ്‌മെന്റ് കൗൺസിലിന്റെയും മലബാർ ഇന്റർനാഷണൽ എയർപോർട്ട് ഡെവലപ്‌മെന്റ് കമ്മിറ്റിയുടെയും യോഗം ആവശ്യപ്പെട്ടു. വലിയ വിമാന സർവീസ് നിർത്തിയതിനാൽ ചെറിയ വിമാനങ്ങളിൽ ചരക്ക് കയറ്റുന്നതിന് സ്ഥലമില്ലാത്തതും എയർ കൊറിയർ, പരിശോധനാ ലാബ് സൗകര്യമില്ലാത്തതും കരിപ്പൂരിലെ കാർഗോ കയറ്റുമതിയെ ബാധിച്ചുവേന്ന് യോഗം അഭിപ്രായപ്പെട്ടു.

എം.ഡി.സി പ്രസിഡന്റ് സി.ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ച യോഗം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. എം.ഡി.സി വൈസ് പ്രസിഡന്റ് കെ ജോയ് ജോസഫ്, പി.ടി അഗസ്റ്റിൻ, എം.ഡി.സി വൈസ് പ്രസിഡന്റ് ഫിലിപ്പ് കെ ആന്റണി, രാമചന്ദ്രൻ കരിമ്പിൽ, പി.ജെ വർക്കി, നിതിൻ ജോയ്, അബ്ദുൽ അസീസ്, പി.എസ് വിശ്വംഭരൻ, ടി.പി ജോയ്, ഷോജി ജോൺ, ജോസ് മാത്യു, പി.സി മെവിൻ, മലബാർ ഇന്റർനാഷണൽ എയർപോർട്ട് ഡെവലപ്‌മെന്റ് കമ്മിറ്റി ജനറൽ കൺവീനർ കെ.എൻ ചന്ദ്രൻ, സെക്രട്ടറി എം.കെ അയ്യപ്പൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button