Puthuppady
പുതുപ്പാടി കൈതപ്പൊയില്‍ ഗ്രൗണ്ട് ലിന്റോ ജോസഫ് എം എല്‍ എ സന്ദര്‍ശിച്ചു

പുതുപ്പാടി: പുതുപ്പാടി-കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ നൂറ് കണക്കിന് കായിക താരങ്ങള്‍ക്ക് ഏക ആശ്രയമായ കൈതപ്പൊയില്‍ ഗ്രൗണ്ട് ലിന്റോ ജോസഫ് എം എല്‍ എ സന്ദര്‍ശിച്ചു. കഴിഞ്ഞ പ്രളയത്തില്‍ ഗ്രൗണ്ടിന് നാശനഷ്ടം സംഭവിച്ചിരുന്നു. നവീകരണം ആവശ്യപ്പെട്ട് ഗ്രൗണ്ട് സന്ദര്‍ശിച്ച എം എല്‍ എ ലിന്റൊ ജോസഫിന് കൈതപ്പൊയില്‍ ദിവ്യ ക്ലബ് നിവേദനം പ്രസിഡന്റ് എ പി ബഷീര്‍ നല്‍കി.
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി എം അബ്ദുറഹിമാന്‍ മാസ്റ്റര്‍, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജമീല അസീസ്സ്, ക്ലബ് സെക്രട്ടറി വി കെ കാദര്‍, സി കെ ബഷീര്‍, ടി കെ സുഹൈല്‍, അനീഷ് ആനോറ, പ്രണവ് മോഹന്‍, കെ സി ശിഹാബ്, ടി കെ നാസര്‍, പി കെ ഷൈജല്‍, എ കെ ഷഫീഖ്, എസ് കബിര്‍ എന്നിവര്‍ പങ്കെടുത്തു.







