Koodaranji
ആസാദ് മെമ്മോറിയൽ യുപി സ്കൂൾ ഫോൺ ചലഞ്ചിൽ പങ്കാളികളായി

മുക്കം:വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ഡിവൈസുകൾ കണ്ടെത്തുന്നതിൻ്റെ ഭാഗമായി
കുമാരനല്ലൂർ ആസാദ് മെമ്മോറിയൽ യുപി സ്കൂൾ സംഘടിപ്പിച്ച ഫോൺ ചലഞ്ചിലേക്ക് മുജീബ്റഹ്മാൻ പിലാതോട്ടത്തിൽ, ജോളി ഇന്ത്യൻ ഗ്യാസ് എജൻസിക്ക് വേണ്ടി ശിഹാബ് കീരൻതൊടിക എന്നിവർ എംഎൽഎ ലിന്റോ ജോസഫ് മുഖാന്തരം ഫോണുകൾ കൈമാറി.
ആസാദ് മെമ്മോറിയൽ യുപി സ്കൂൾ പ്രധാനാധ്യാപിക ഷൈന എം.പി, മുഹമ്മദ് ഷഫീഖ് തലാപ്പിൽ എന്നിവർ സന്നീഹിതരായി.
പതിനാറിലധികം ഫോണുകൾ നൽകി മുക്കം വിദ്യാഭ്യാസ ഉപജില്ലയിൽ വിദ്യാഭ്യാസ പിന്തുണാ പ്രവർത്തനങ്ങളിൽ വളരെയധികം ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് സ്കൂളിന്റെയും മാനേജ്മെന്റിന്റെയും ഭാഗത്ത് നിന്നും നടത്തിവരുന്നതെന്ന് പ്രധാനാധ്യാപിക പറഞ്ഞു







