Koodaranji

കൂടരഞ്ഞി കുടുംബാരോഗ്യകേന്ദ്രത്തിൽ പച്ചക്കറിത്തോട്ടം ഒരുങ്ങുന്നു

കൂടരഞ്ഞി:കുടുംബാരോഗ്യകേന്ദ്രം പരിസരത്ത് കൃഷിഭവൻ സഹകരണത്തോടെ പച്ചക്കറി ത്തോട്ടമൊരുക്കുന്ന പ്രവർത്തിയ്ക്ക് തുടക്കമായി. കൂടരഞ്ഞിയിലെ പച്ചക്കറി തൈ ഉത്പാദകൻ കുരീക്കാട്ടിൽ ജോണാണ് പച്ചക്കറിത്തോട്ടത്തിനാവശ്യമായ തൈകൾ സൗജന്യമായി നൽകുന്നത്.
കൂടരഞ്ഞി പ്രൈമറി ഹെൽത്ത് സെന്റർ പരിസരത്ത് നടന്ന ചടങ്ങിൽ തൈക മെഡിക്കൽ ഓഫീസർ ഡോ. പ്രിയ കെ വി ക്ക് കൈമാറി.

ഹെൽത്ത് ഇൻസ്‌പെക്ടർ ജോൺസൺ ജോർജ്, കൃഷി ഓഫീസർ മൊഹമ്മദ്‌ പി എം കൃഷി അസിസ്റ്റന്റ് മിഷേൽ ജോർജ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button