Koodaranji

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിൽ മൊബൈൽ ഫോൺ ലൈബ്രറിക്ക് തുടക്കം

കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ നേതൃത്വത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സംവിധാനം നടപ്പിലാക്കുന്ന പ്രവർത്തനത്തിന് തുടക്കമായി.

മൊബൈൽ ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം മുടങ്ങിയിരുന്ന 10 വിദ്യാർത്ഥികൾക്കാണ് വാർഡ് മെമ്പർമ്മാരായ ജോസ് മാവറയുടെയും എൽസമ്മ ജോർജ് കിടങ്ങോത്തിന്റെയും ഹയർ സെക്കണ്ടറി അദ്ധ്യാപകരുടെയും ശ്രമ ഫലമായി മൊബൈൽ ഫോൺ ലഭ്യമാക്കിയത്.

പ്ലസ്ടു കോഴ്സ് കഴിയുമ്പോൾ ഫോൺ തിരികെ സ്കൂളിൽ ഏൽപ്പിക്കുകയും അത് പിന്നീട് മറ്റ്അർഹരായവിദ്യാർത്ഥികൾക്ക് കൈമാറുകയും ചെയ്യുന്ന രീതിയിലാണ് മൊബൈൽ ഫോൺ ലൈബ്രറിയുടെ പ്രവർത്തനം.

25 വിദ്യാർത്ഥികളാണ് ഇപ്പോൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നത്

സ്കൂൾ പ്രിൻസിപ്പാൾ ലീന വർഗ്ഗീസ്,ഹെഡ് മാസ്റ്റർ സജി ജോൺ,പീ.ടീ എ പ്രസിഡന്റ് ഷിബു ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനം

Related Articles

Leave a Reply

Back to top button