Kerala

കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയുടെ പത്തനാപുരത്തെ ഓഫീസില്‍ ആക്രമണം

കൊല്ലം: കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയുടെ പത്തനാപുരത്തെ ഓഫീസില്‍ ആക്രമണം. ആക്രമണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകന് വെട്ടേറ്റു. കേരള കോണ്‍ഗ്രസ് ബി പ്രവര്‍ത്തകനായ ബിജുവിനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ ഓഫീസ് ജീവനക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പെച്ചു. പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്ന് സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Leave a Reply

Back to top button