എഴുത്തുകാരനും രചയിതാവുമായ പി. ഹംസ കടന്നമണ്ണ അന്തരിച്ചു.

മലപ്പുറം: എഴുത്തുകാരനും രചയിതാവുമായ പി. ഹംസ കടന്നമണ്ണ അന്തരിച്ചു. പിതാവ്: അബ്ദുര്‍റഹ്മാന്‍. മാതാവ്: ആഇശ. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 1962-1968-ൽ ശാന്തപുരം ഇസ്‌ലാമിയ കോളേജിൽ നിന്ന് എഫ്.ഡി, ബി.എസ്.എസ്.സി ബിരുദങ്ങൾ നേടി. തുടർന്ന് കാലിക്കറ്റ് സർവകലാശാലയുടെ അഫ്ദലുൽ ഉലമാ പാസായി. ഭാഷാധ്യാപക പരിശീലനം (എൽ.ടി.ടി) പൂർത്തിയാക്കിയ ഹംസ കടന്നമണ്ണ ഉര്‍ദു ഹയര്‍ ഡിഗ്രിയും കരസ്ഥമാക്കി.
1971-ൽ സ്കൂൾ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം മങ്കട, പെരിന്തൽമണ്ണ, പട്ടിക്കാട്, വെട്ടത്തൂർ, പോരൂർ ഗവർമെന്‍റ് ഹൈസ്കൂളുകളിലും മഞ്ചേരി ഗവ.ഗേൾസ് ഹൈസ്കൂളിലുമായി 30 വർഷം സേവനമനുഷ്ഠിച്ച ശേഷം 2000-ൽ വിരമിച്ചു. 1996 -ല്‍ ദേശീയ അധ്യാപക അവാര്‍ഡും 2013 -ല്‍ വിദ്യാഭ്യാസ മന്ത്രിയില്‍ നിന്ന് സ്‌നേഹമുദ്രയും ലഭിച്ചു.
2016-ൽ ജമാഅത്തെ ഇസ്‌ലാമി അംഗമായി. മങ്കട കാർകുൻ ഹല്‍ഖാ സെക്രട്ടറി, മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കേരള അംഗം എന്നി നിലകളിൽ സേവനമനുഷ്ഠിച്ചു. വിവിധയിടങ്ങളിലെ മസ്ജിദുകളിൽ ഖുത്വുബ നിർവഹിച്ച അദ്ദേഹം മങ്കട മസ്ജിദുത്തഖ്വയിലെ ഖത്വീബും മങ്കട മുഫീദുൽ ഉലൂം മദ്രസയുടെ പ്രധാന അധ്യാപകനുമായിരുന്നു.







