Kozhikode

കോഴിക്കോട് ജില്ലയിലെ കോവിഡ് ആശുപത്രികളില്‍ 1968 കിടക്കകള്‍ ഒഴിവ്

കോഴിക്കോട്: കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനായി സജ്ജമാക്കിയ ജില്ലയിലെ 63 കോവിഡ് ആശുപത്രികളില്‍ 3488 കിടക്കകളില്‍ 1968 എണ്ണം ഒഴിവുണ്ട്. 115 ഐ സി യു കിടക്കകളും 42 വെന്റിലേറ്ററുകളും ഓക്‌സിജന്‍ ലഭ്യതയുള്ള 567 കിടക്കകളും ഒഴിവുണ്ട്. 15 ഗവണ്‍മെന്റ് കോവിഡ് ആശുപത്രികളിലായി 673 കിടക്കകള്‍, 46 ഐ സി യു, 33 വെന്റിലേറ്റര്‍, 332 ഓക്‌സിജന്‍ ഉള്ള കിടക്കകളും ബാക്കിയുണ്ട്. 14 സി എഫ് എല്‍ ടി സികളിലായി 1710 കിടക്കകളില്‍ 1040 എണ്ണമാണ് ബാക്കിയുള്ളത്. നാല് സി എസ് എല്‍ ടി സികളിലായി ആകെയുള്ള 630 കിടക്കകളില്‍ 385 എണ്ണം ഒഴിവുണ്ട്. 87 ഡോമിസിലറി കെയര്‍ സെന്ററുകളില്‍ ആകെയുള്ള 2558 കിടക്കകളില്‍ 1866 എണ്ണം ഒഴിവുണ്ട്.

Related Articles

Leave a Reply

Back to top button