Kerala

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയുടെ മിന്നല്‍ പണിമുടക്ക്; കിഴക്കേക്കോട്ടയില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിനമുടക്ക്. കിഴക്കേകോട്ടയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി സിറ്റി ബസ് സര്‍വീസുകള്‍ ജീവനക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

സ്വകാര്യ ബസ് റൂട്ട് മാറ്റി ഓടിയതിനെ തുടര്‍ന്ന് ചോദ്യം ചെയ്ത ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍
അകാരണമായി പോലീസ് അറസ്റ്റ് ചെയ്തെന്ന് ആരോപിച്ചാണ് ജീവനക്കാര്‍ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുന്നത്.

ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ശ്യാം ലോപ്പസ് ഉള്‍പ്പെടെ മൂന്ന് പേര്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലാണ്. ഇതേതുടര്‍ന്ന് ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ മുന്നില്‍ ജീവനക്കാര്‍ ഉപരോധിച്ചു. ഉപരോധിച്ച ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കിഴക്കേക്കോട്ടയില്‍ നിന്ന് ആറ്റുകാലിലേക്ക് സ്വകാര്യ ബസുകള്‍ അനധികൃതമായി സര്‍വീസ് നടത്തുന്നു എന്നാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ആരോപണം.

Related Articles

Leave a Reply

Back to top button