Thiruvambady

സംസ്ഥാന അമച്വർ മീറ്റിൽ ഉന്നത വിജയം നേടിയ മലബാർ സ്പോർട്സ് അക്കാദമി താരങ്ങൾക്ക്; ഓയിസ്ക തിരുവമ്പാടി ചാപ്റ്റർ സ്വീകരണം നൽകി


തിരുവമ്പാടി: തേഞ്ഞിപ്പലത്ത് നടന്ന സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ മികച്ച വിജയം നേടിയ പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയിലെ സ്പോർട്സ് പ്രതിഭകൾക്ക് തിരുവമ്പാടി ഓയിസ്ക ഇന്റർനാഷണൽ ക്ലബ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടി ടൗണിൽ സ്വീകരണം നൽകി.

വ്യാഴാഴ്ച രാത്രി 9 മണിക്ക് തിരുവമ്പാടി കുരിശുപള്ളി ജംഗ്ഷനിൽ നടന്ന സ്വീകരണ ചടങ്ങ് ഓയിസ്ക ചാപ്റ്റർ പ്രസിഡൻറ് ഡോ. ബെസ്റ്റി ജോസ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിന് ജോസഫ് പുലക്കുടി, ജമീഷ് ഇളം തുരുത്തിയിൽ, ജോസ് ഫ്രാൻസിസ്, പി ടി ഹാരിസ്, തങ്കച്ചൻ മുട്ടത്ത് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button