Thiruvambady

തിരുവമ്പാടിയിൽ സമ്പർക്കത്തിലൂടെ എട്ട് കോവിഡ് കേസുകൾ

തിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ ഇന്ന് എട്ട് കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. എട്ട് പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്.

സമ്പർക്ക വ്യാപനം കൂടുന്ന സാഹചര്യത്തിൽ പനിയോ മറ്റ് അസുഖങ്ങളൊ ഉളള എല്ലാ ആളുകളും നിർബന്ധമായും കോവിഡ് ടെസ്റ്റിന് വിധേയരാവണമെന്നും, സാമൂഹിക അകലം പാലിച്ചുകൊണ്ടും മാസ്ക്ക് ശരിയായരീതിയിൽ ഉപയോഗിച്ചുകൊണ്ടും കൈകൾ കഴുകിയും സാനിറ്റൈസർ ഉപയോഗിച്ചും പ്രാഥമിക പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.

ഇന്ന് പോസറ്റീവായ തിരുവമ്പാടി കുരിശുപള്ളിക്ക് സമീപമുളള മലഞ്ചരക്ക് വ്യാപാര സ്ഥാപനം, താജ് മെഡിക്കൽസ് ഉടമ എന്നിവരുമായി 13/10/2020 ന് ശേഷം സംമ്പർക്കത്തിൽ വന്നവർ നിർബന്ധമായും സ്വയം നിരീക്ഷണിൽ പോകേണ്ടതാണെന്നും അധികൃതർ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button