പുതുപ്പാടി ഗവ ഹൈസ്ക്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) വാർഷികാഘോഷം തുടങ്ങി

പുതുപ്പാടി :പുതുപ്പാടി ഗവ ഹൈസ്ക്കൂളിലെ SPC യൂണിറ്റിന്റെ നേതൃത്വത്തിൽ 12 മത് വാർഷികാഘോഷം ആഗസ്റ്റ് 2 ന് തുടങ്ങി. ഒരാഴ്ച നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നാടിനും , കുടുംബത്തിനും മാതൃകയായി. ആഗസ്റ്റ് രണ്ടിന് സ്കൂളിൽ SPC പതാക ഉയർത്തലോടുകൂടി ആരംഭിച്ച വാരോ ഘോഷം ക്വിസ്സ് മത്സരം, പ്രബന്ധ രചനാ മത്സരം, ചിത്രരചനാ മത്സരം , പരിസര ശുചീകരണം തുടങ്ങി മികച്ച പ്രവർത്തനങ്ങളിൽ ക്കൂടി നടത്തി വരുന്നു.
നാലാം തിയതി കൈതപ്പൊയിലിലെ കോവിസ് സെന്ററിൽ , കോവിസ് രോഗികളെ പരിചരിക്കുന്ന സുമനസ്സുകളെ ആദരിക്കുന്ന ചടങ്ങ് ബഹു: പുതുപ്പാടി ഗവ: ഹൈസ്ക്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ : ശിഹാബ് അടിവാരത്തിന്റെ അധ്യക്ഷതയിൽ നടത്തുകയുണ്ടായി. പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി : ആയിഷക്കുട്ടി സുൽത്താൻ ഉദ്ഘാടനം നിർവ്വഹിച്ചു.
സ്കൂൾ SRG കൺവീനർ ജ്യോതി ടീച്ചർ, കായിക അധ്യാപകൻ അരവിന്ദാക്ഷൻ മാഷ് SPC യുടെ സി പി ഒ മാരായ ഷാജികുമാർ , അജില ടീച്ചർ , മുതലായവർ പങ്കെടുത്തു.







