Koodaranji

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കൂടരഞ്ഞി: ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കൂടരഞ്ഞി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 75 മത് സ്വാതന്ത്ര്യ ദിനം വിപുലമായി ആചരിച്ചു. കൂടരഞ്ഞി അങ്ങാടിയിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡൻ്റ് ജോസ് മടപ്പിള്ളി പതാക ഉയർത്തി. കെ.വി ജോസ്‌ മാസ്റ്റർ സന്ദേശം നൽകി.വാർഡ് മെമ്പർ മോളി തോമസ്,ജോസ്,പള്ളികുന്നേൽ, സിബു തോട്ടത്തിൽ,സണ്ണി പെരികാലം തറപ്പിൽ, അരുൺ കല്ലിടുക്കൽ, ജോർജ് വലിയ കട്ടയിൽ, മുഹമ്മദ് പാതിപ്പറമ്പിൽ, ജോസ് മലപ്രവനാൽ, ഷാജി പൊന്നമ്പയിൽ, ബെയിസൽ, ജോയി കൊച്ചിച്ചിറ, അലവി കോളമണ്ണിൽ, സാജയ്, ജിൻ്റോ പുഞ്ചത്തറപ്പിൽ എന്നിവർ സന്നീഹിതരായി.

കക്കാടംപൊയിൽ: അങ്ങാടിയിൽ നടന്ന പരിപാടിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് മാത്യൂ പുല്ലാട്ട് പതാക ഉയർത്തി, ജോർജ് കുട്ടി കക്കാടംപൊയിൽ, ഷൈജു പാണ്ടിപ്പിള്ളി, ജോൺസൺ വട്ടപ്പാറ എന്നിവർ പ്രസംഗിച്ചു.

പീടികപ്പാറ: അങ്ങാടിയിൽ നടന്ന ചടങ്ങിൽ വി.എ നസീർ പതാക ഉയർത്തി, ബിനു പനന്തോട്ടം, ജിൽസൺ എന്നിവർ പ്രസംഗിച്ചു.

മരഞ്ചാട്ടി: മുതിർന്ന കോൺഗ്രസ്സ് നേതാവ് ജെയിംസ് ഇളന്തുരുത്തിയിൽ പതാക ഉയർത്തി. ബൂത്ത് പ്രസിഡൻ്റ് അസൈൻ ഇടതടതിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വാർഡ് പ്രസിഡൻ്റ് ജോൺസൺ താന്നിക്കാമറ്റത്തിൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ഉന്മേഷ് പുത്തൻപുരയ്ക്കൽ, ജോയ് കുരുംബേൽ, ഉല്ലാസ് പുത്തൻപുരയ്ക്കൽ, ശഹീർ മരഞ്ചാട്ടി, എഡ്വിൻ ഇലവുങ്കൽ എന്നിവർ പങ്കെടുത്തു.

കൂടരഞ്ഞി ടൗൺ വാർഡ് 12 തല സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി മുൻ വാർഡ് മെമ്പർ ജോസ് പള്ളിക്കുന്നേൽ പതാക ഉയർത്തി. എസ്.എൽ.സി ഹയർ സെക്കണ്ടറി പരിക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കു A+ നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ജോസ് മടപ്പള്ളി പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മോളി തോമസ് അധ്യക്ഷത വഹിച്ചു. ജോസ് മനപ്രവനാൽ ബെയ്സിൽ, ഷാജിൽ, പ്രസാദ് കുളപ്പാറ കുന്ന് എന്നിവർ പ്രസംഗിച്ചു.

പൂവാറൻതോട്: ചടങ്ങിന് സാൻ്റോ മൈലാടി, റിൻസ് പൂവാറൻ തോട്, എന്നിവർ നേതൃത്തം നൽകി.

Related Articles

Leave a Reply

Back to top button