Koodaranji
കൂടരഞ്ഞിയിൽ കുതിച്ച് ഉയർന്ന് കോവിഡ് രോഗികൾ ആശങ്ക

കൂടരഞ്ഞി :കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിൽ ഇന്ന് 70 പേരിൽ നടത്തിയ കോവിഡ് ആൻ്റിജൻ പരിശോധനയിൽ പരിശോധനയിൽ 27 പേർക്ക് വൈറസ് ബാധ സ്ഥിരികരിച്ചു. 38.5 ആണ് ഇന്നത്തെ ടെസ്റ്റ് പോസറ്റീവിറ്റി നിരക്ക് എന്നതും ആശങ്ക വർദ്ധിക്കുന്നുണ്ട്. 52 പേരേ ഇന്ന് ആർ.ട്ടി പീ സി ആർ പരിശോധനയ്ക്കും വിധയരാക്കി ഇവരുടെ പരിശോധന ഫലം നാളെ പുറത്ത് വരും.
പഞ്ചായത്തിൽ 1,2,9,12 വാർഡുകളെ നിലവിൽ കണ്ടയിൻ്റ്മെൻ്റ് സോണിൽ ഉൾപ്പെടുത്തി കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് വരും ദിവസങ്ങളിൽ കൂടുതൽ വാർഡുകളിൽ കർശന നിയന്ത്രങ്ങൾ നിലവിൽ വരാൻ സാധ്യത ഏറുകയാണ്. ഇനിയും രോഗികളുടെ എണ്ണം വർദ്ധിച്ചാൽ പഞ്ചായത്തിൻ്റെ ടി.പി.ആർ നിരക്ക് ഉയരുകയും പഞ്ചായത്ത് പരിധി പൂർണ്ണമായും അടച്ചിട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തെണ്ടി വരുകയും ചെയ്യും.






