Koodaranji

കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

കൂടരഞ്ഞി :ജോസ് പുലക്കുടിയുടെ കൃഷിയിടത്തിൽ കൃഷി നശിപ്പിച്ചു കൊണ്ടിരുന്ന കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. ഇന്ന് വെളുപ്പിന് മൂന്ന് മണിക്കാണ് സംഭവം. വനം വകുപ്പിന്റെ എം പാനൽ ലിസ്റ്റിൽപ്പെട്ട മംഗലത്തിൽ ജേക്കബ് മാത്യു ആണ് വെടിവെച്ചുകൊന്നത്.


60 കിലോ തൂക്കമുള്ള പന്നിക്ക് മൂന്നു വയസ്സ് പ്രായമുണ്ട്. വനം വകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി നിയമാനുസൃതമുള്ള നടപടികൾക്ക് ശേഷം കാട്ടുപന്നിയുടെ ജഡം മറവു ചെയ്തു.


പീടികപ്പാറ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ പ്രസന്നകുമാർ , ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ ശിവകുമാർ , ഫോറസ്റ്റ് വാച്ചർ ഇ കെ മുഹമ്മദ് എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി. 
പുതിയ ഉത്തരവ് വന്ന ശേഷം നാലാമത്തെ കാട്ടുപന്നിയെ ആണ് പീടികപ്പാറ സെക്ഷനിൽ വെടിവെച്ചുകൊന്നത്.

കാട്ടുപന്നി ശല്യമുള്ള കർഷകർക്ക് വനംവകുപ്പ് ലിസ്റ്റിലുള്ളവരുടെ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എം കെ രാജീവ് കുമാർ പറഞ്ഞു.

Related Articles

Leave a Reply

Back to top button