Kerala

നേപ്പാളിൽ വിനോദയാത്രയ്ക്ക് പോയ എട്ട് മലയാളികൾ ശ്വാസംമുട്ടി മരിച്ചനിലയിൽ; കണ്ടെത്തിയത് ഹോട്ടൽമുറിയിൽ

കാഠ്മണ്ഡു: നേപ്പാളിലേക്ക് വിനോദയാത്രയ്ക്ക് പോയ എട്ട് മലയാളികൾക്ക് ദാരുണാന്ത്യം. ഹോട്ടൽ മുറിക്കുള്ളിൽ ശ്വാസംമുട്ടി മരിച്ചനിലയിലാണ് എട്ട് മലയാളി വിനോദസഞ്ചാരികളെ കണ്ടെത്തിയത്. ഇതിൽ നാലുപേർ കുട്ടികളാണെന്നാണ് വിവരം. തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളാണ് മരിച്ചതെന്നാണ് സൂചന. പതിനഞ്ച് പേർ യാത്രാ സംഘത്തിലുണ്ടായിരുന്നു. ദമനിലെ റിസോർട്ട് മുറിയിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

തണുപ്പകറ്റാൻ ഇവർ മുറിയിലെ ഗ്യാസ് ഹീറ്റർ ഉപയോഗിച്ചിരുന്നു. ഇതിന്റെ തകരാർ മൂലം ശ്വാസം മുട്ടിയാകാം എട്ട് യുവാക്കൾ മരിച്ചതെന്നാണ് വിവരം. ഇന്ത്യൻ എംബസി അധികൃതർ ആശുപത്രിയിലേക്ക് തിരിച്ചു.

മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് മഖ്വൻപുർ ജില്ലാ പോലീസ് മേധാവി എസ്പി സുശീൽ സിങ് റാത്തോർ പറഞ്ഞു.

Related Articles

Leave a Reply

Back to top button