Koodaranji
കൂടരഞ്ഞി പഞ്ചായത്തിൽ കോവിഡ് വാക്സിനേഷൻ ക്യാമ്പ് നാളെ

കൂടരഞ്ഞി: പഞ്ചായത്തിൽ 18 വയസ്സിലധികം പ്രായമുള്ള ആളുകളുടെ കോവിഡ് വാക്‌സിനേഷൻ പൂർത്തീകരിക്കുന്നതിന്റ ഭാഗമായി കൂടരഞ്ഞി കൂടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് 21/09/21-ചൊവ്വാഴ്ച കോവിഷിൽഡ് വാക്‌സിൻ നൽകുന്നു.
പഞ്ചായത്തിലെ ഏതെങ്കിലും വാർഡിൽ, ആർക്കെങ്കിലും വാക്‌സിൻ ലഭിക്കാനുണ്ടെങ്കിൽ താഴെ പറയും വിധം നിശ്ചയിക്കപ്പെട്ട സമയത്ത് വാക്‌സിൻ സ്വീകരിക്കാവുന്നതാണന്നും നാളെയും ആദ്യ ഡോസ് വാക്‌സിനേഷനിൽ എടുക്കാത്തവർക്ക് വാക്‌സിനേഷന് താല്പര്യമില്ല എന്ന്കണക്കാക്കുന്നതാണന്നും ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ ജോർജ് അറിയിച്ചു.
1,10 വാർഡുകൾ 11.am-11.30. am
13,14 വാർഡുകൾ 12.pm-12.30.pm
2,3,4 വാർഡുകൾ 12.30.pm-1.pm
5,6,7 വാർഡുകൾ 1.pm-1.30.pm
8,9 വാർഡുകൾ 1.30. pm-2.pm







