Thiruvambady

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് ജി.സി.സി കെ.എം.സി.സി യുടെ കുടിവെള്ള കിയോസ്ക സമർപ്പിച്ചു

തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്ത് ജി.സി.സി കെ.എം.സി.സി ശിഹാബ് തങ്ങൾ സ്മാരക കുടിവെള്ള കിയോസ്ക തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് സമർപ്പിച്ചു.

https://www.facebook.com/thiruvambadynews/videos/264657664505693/?t=0

ആരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കെ.എ.അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു.

മുസ്ലിംലീഗ് സംസ്ഥാന ജനൽ സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് കുടിവെള്ള കിയോസ്‌ക ഉൽഘാടനം ചെയ്തു.

ആവശ്യാനുസരണം ചൂടു വെള്ളവും തണുത്ത വെള്ളവും ശുദ്ധികരിച്ച് നൽകുന്ന ഈ പ്രൊജക്റ്റ് 42000/ രൂപ ചിലവഴിച്ചാണ് നടപ്പിലാക്കിയത്.

വി.എ നസീർ, ഡോ : സെൽവിയ, കെ.അബ്ദുറഹിമാൻ (ഹെൽത്ത് ഇൻസ്പെക്ടർ ), ഡോ.അരുൺകുമാർ, മുസ്തഫ കമാൽ, ഷംസു കീഴേപ്പാട്ട്, ശാഫി പുല്ലുരാംപാറ, മുനീർ പുന്നക്കൽ, ഉബൈദ് പുല്ലുരാംപാറ, റഫീഖ് മംഗലശ്ശേരി, ഒ.ടി അലവി, ഹംസ കാട്ടിലകത്ത്, കരീം പൂവൻവളപ്പിൽ തുടങ്ങിയവർ സംസാരിച്ചു.

സാഫിർ ദാരിമി സ്വാഗതവും അറഫി കാട്ടിപരുത്തി നന്ദിയും പറഞ്ഞു.

📝News Desk Tiruvambadi News

Related Articles

Leave a Reply

Back to top button