Thiruvambady

പ്ലാസ്റ്റിക്ക് നിരോധനം ഒന്നാം തീയതി മുതൽ തിരുവമ്പാടിയിൽ കർശനമാക്കുന്നു.

തിരുവമ്പാടി : സംസ്ഥാന വ്യാപകമായി ജനുവരി ഒന്നു മുതൽ നടപ്പിലാക്കിയ പ്ലാസ്റ്റിക്ക് നിരോധനം ഫെബ്രുവരി ഒന്നു മുതൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ കർശനമാക്കാൻ പഞ്ചായത്ത് ഓഫീസിൽ ചേർന്ന ബന്ധപ്പെട്ടവരുടെ യോഗത്തിൽ ധാരണയായി.

ഗ്രാമ പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടോമി കൊന്നക്കൽ അദ്ധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സുഹറാ മുസ്തഫ, മെമ്പർമാരായ സ്മിതാ ബാബു, റംല ചോലക്കൽ, ഗീതാ പ്രശാന്ത്, ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുറഹിമാൻ , നിറവ് കോ-ഓഡിനേറ്റർ റിനിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജിജി ഇല്ലിക്കൽ തുടങ്ങിയവർ പങ്കെടുത്തു.

📝News Desk Tiruvambadi News

Related Articles

Leave a Reply

Back to top button