കോവിഡ് വാക്സിനേഷന് വിപുലമായ സംവിധാനമൊരുക്കി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്

തിരുവമ്പാടി: ഗ്രാമ പഞ്ചായത്തിലെ കോവിഡ് വാക്സിനേഷൻ രണ്ടാം ഡോസ് നൽകുന്നതിന് വിപുലമായ സംവിധാനമൊരുക്കി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിൽ ഏപ്രിൽ 25ന് മുൻപായി ആദ്യ ഡോസ് സ്വീകരിച്ച് 90 മുതൽ 100 ദിവസം വരെ പൂർത്തിയാക്കിയവർക്കാണ് ഒറ്റ ദിവസം കൊണ്ട് വാക്സിനേഷൻ നൽകിയത്.
ഗ്രാമ പഞ്ചായത്തിലെ വാർഡ് മെമ്പർമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ ഓരോ വാർഡിലേയും സെക്കന്റ് ഡോസ് എടുക്കേണ്ടവരുടെ പട്ടിക മുൻക്കൂട്ടി തയ്യാറാക്കിയാണ് മെഗാ ക്യാമ്പിനുള്ള ഒരുക്കങ്ങൾ നടത്തിയത്. തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ ഇരിപ്പിട സൗകര്യവും, ടോയ്ലറ്റ് സൗകര്യവും ഉൾപ്പെടെയാണ് പഞ്ചായത്ത് ക്യാമ്പിന് സൗകര്യമൊരുക്കിയത്. വാക്സിൻ സ്വീകരിക്കുന്നതിനായി എത്തിയവർക്ക് 4 വാർഡുകൾക്ക് 1 മണിക്കൂർ എന്ന കണക്കിൽ സമയം ക്രമീകരിച്ച് 300 പേർക്ക് വാക്സിനേഷൻ നൽകി.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട്, വൈസ് പ്രസിഡന്റ് കെ എ അബ്ദുറഹിമാൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, മെമ്പർ മുഹമ്മദലി തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി







