Kodanchery
പ്ലാസ്റ്റിക് ഫ്രീ ക്യാംപസ് ‘ പദ്ധതിയുമായി സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ

കോടഞ്ചേരി: കോടഞ്ചേരി ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളും പരിസരവും അടിച്ചുവാരി വൃത്തിയാക്കി. ജൈവ-അജൈവ വസ്തുക്കളെ തരംതിരിച്ച് ചാക്കുകളിൽ നിറച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറി.
“ചെറുപ്രായത്തിൽ തന്നെ വിദ്യാർത്ഥികളിൽ നല്ല ശീലങ്ങൾ വളർത്തിയെടുത്തെങ്കിൽ മാത്രമേ മുതിർന്നവരാകുമ്പോൾ പരിസര ശുചിത്വത്തിൻ്റെ പ്രാധാന്യം മനസ്സിലാവുകയുള്ളൂ”
എന്ന വസ്തുത വിദ്യാർത്ഥികൾ ഉൾക്കൊണ്ടു കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടികളിൽ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ്, ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ് എന്നവർ പരിപാടിക്ക് നേതൃത്വം നൽകി.







