സി.പി.ഐ.എം ലോക്കൽ സമ്മേളനം ഗവ: സ്കൂളിൽ യു.ഡി.ഫ് പ്രതിക്ഷേധിച്ചു

കൂടരഞ്ഞി:നിയമം ലംഘിച്ച് സി.പി.ഐ.എം ലോക്കൽ സമ്മേളനം ഗവ:സ്കൂളിൽ നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് യുഡിഫ് കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിക്ഷേധിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റ് സി.കെ കാസിം ഉദ്ഘാടനം ചെയ്തു.
പ്രവർത്തി ദിവസങ്ങളിൽ സ്കൂൾ കെട്ടിടം മറ്റൊരു ആവശ്യങ്ങൾക്കും വിട്ടു നൽകാൻ പാടില്ല എന്ന ചട്ടം നിലനിൽക്കുമ്പോൾ എം.എൽ.എ ഉൾപ്പെടെ നിയമം ലംഘിച്ച് യോഗം ചേർന്നത് അധികാര ദുർവിനിയോഗമാണന്നും ഇതിന് കൂട്ട് നിന്ന പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ള കുറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിച്ചില്ലങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമരവുമായി യുഡിഫ് മുന്നോട്ട് പൊകുമെന്നും നേതാക്കൾ പറഞ്ഞു.
യൂ.ഡി.ഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ജോഷി കുമ്പുങ്കൽ അധ്യക്ഷനായി. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ജോസ് മടപ്പിള്ളി, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.ഐ അബ്ദുൽ ജബ്ബാർ, യു.ഡി.ഫ് കൺവീനർ അഡ്വ.സിബു തോട്ടത്തിൽ,വി.എ നസീർ,ജോസ് നാവള്ളിസണ്ണി കിഴുക്കരക്കാട്ട്, ജോർജ് കുട്ടി കക്കാടംപൊയിൽ,സാദീഖലി കൂമ്പാറ എന്നിവർ പ്രസംഗിച്ചു.







