Kerala

നായാട്ടു സംഘം പിടിയില്‍

കോഴിക്കോട്: നായാട്ടു സംഘത്തെ പിടികൂടി വനപാലകര്‍. കോടഞ്ചേരി മീന്‍മുട്ടി ആനത്താരക്കല്‍ ജോളി തോമസ് (63) അസം സോനിത്പൂര്‍ സ്വദേശികളായ സനാതന്‍ തപന (30) ഉജ്വല്‍ രജ്പുത് (25) ബിജോയ് പുര്‍തി (25) വല്‍ഫര്‍ രജ്പുത് (20) എന്നിവരാണ് പിടിയിലായത്.

തുഷാരഗിരി ജീരകപ്പാറ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്. ലൈസന്‍സില്ലാത്ത നാടന്‍ തോക്ക് , എട്ട് തിരകള്‍, ലൈറ്റുകള്‍, കത്തി, ടോര്‍ച്ച്, എന്നിവയും ഇവരില്‍ നിന്നും പിടിച്ചെടുത്തു.

സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ പി. ഗിരീഷ്, കെ. അബ്ദുല്‍ ഗഫൂര്‍, പി. ബഷീര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ആനന്ദ് രാജ്, ടി. ബിനോയ്, ശ്വേത, അപര്‍ണ, ഷബീബ, വാച്ചര്‍മാരായ ഉണ്ണികൃഷണന്‍, ബിനീഷ് രാമന്‍, ഡ്രൈവര്‍ ലൂയിസ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.

Related Articles

Leave a Reply

Back to top button