Puthuppady

അപകടകരമായ നിലയിൽ സ്ഥിതി ചെയ്ത മരങ്ങൾ മുറിച്ചു മാറ്റി

പുതുപ്പാടി: പുതുപ്പാടി ഗവൺമെന്റ് ഹൈസ്കൂളിന്റെ കളി സ്ഥലത്തു അപകടകരമായ നിലയിൽ സ്ഥിതി ചെയ്ത വൻമരങ്ങൾ മുറിച്ചു മാറ്റി.

കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും മരത്തിന്റെ ശിഖിരങ്ങൾ പൊട്ടിവീണതിനെ തുടർന്ന് സ്കൂൾ അധികൃതരുടെ നിർദേശപ്രകാരം രാഹുൽ ബ്രിഗേഡ് പുതുപ്പാടി മണ്ഡലം കമ്മറ്റി പ്രവർത്തകരാണ് മുറിച്ചുമാറ്റിയത്.

രാഹുൽ ബ്രിഗേഡ് സെൻട്രൽ കമ്മറ്റി കൺവീനർ സഹീർ എരഞ്ഞോണ, സെൻട്രൽ കമ്മറ്റി ക്യാപ്റ്റൻ സീനീഷ് സായി, മണ്ഡലം ക്യാപ്റ്റൻ വിജീഷ് കക്കാട്, മണ്ഡലം കോഡിനേറ്റർ ജയ്സൺ കല്ലുകാവുങ്കൽ, റിയാസ് കാക്കവയൽ, മണ്ഡലം ചെയർമാൻ ഗഫൂർ ഒതയോത്ത്, സുരേഷ് എം പി , സൗഫീർ കാക്കവയൽ, ശാഫി പുതുപ്പാടി, ഷോൺ, നിഥിൻ, എന്നിവർ നേത്യത്വം നൽകി.

Related Articles

Leave a Reply

Back to top button