Mukkam
കൈതപ്പൊയിൽ – അഗസ്ഗ്യൻമുഴി റോഡ് പ്രവൃത്തി; കരാർ കമ്പനിക്ക് ഇനി രണ്ടു മാസം മാത്രം; ലിൻ്റോ ജോസഫ് എം.എൽ.എ

മുക്കം: കിഫ്ബി ധനസഹായത്തോടെ നിർമ്മിക്കുന്ന കൈതപ്പൊയിൽ – അസ്ത്യൻമുഴി റോഡ്, മലയോര ഹൈവേ എന്നീ പ്രവൃത്തികളുടെ പുരോഗതി യോഗം ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ കലക്ടറേറ്റിൽ ചേർന്നു.
കൈതപ്പൊയിൽ -അഗസ്ഗ്യൻമുഴി റോഡ് പ്രവൃത്തി മെയ് മാസത്തിൽ പൂർത്തിയാക്കാത്ത പക്ഷം കരാർ കമ്പനിയെ മാറ്റാനുള്ള നടപടി സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായതായി ലിൻ്റോ ജോസഫ് എം.എൽ.എ പറഞ്ഞു.
മലയോര ഹൈവേ അലൈൻമെന്റ് മാറ്റം കിഫ്ബിയുടെ നിർദ്ദേശമനുസരിച്ച് ചെയ്യുന്നതിനും, പ്രവൃത്തിയിൽ നേരിടുന്ന മറ്റു പ്രയാസങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനും യോഗത്തിൽ തീരുമാനമായതായി എം.എൽ.എ കൂട്ടിച്ചേർത്തു.






