Koodaranji

കൂടരഞ്ഞി, ഉറുമി, പൂവാറൻതോട് പ്രദേശങ്ങളിൽ കൃഷിക്ക് ഭീഷണിയായി കുരങ്ങുകളുടെ ശല്യം.

കൂടരഞ്ഞി: കൂടരഞ്ഞി, ഉറുമി, പൂവാറൻതോട് പ്രദേശങ്ങളിൽ കൃഷിക്ക് ഭീഷണിയായി കുരങ്ങുകളുടെ ശല്യം. തെങ്ങുകളിൽനിന്ന് കരിക്കും നാളികേരവും പറിച്ചെടുത്ത് നശിപ്പിക്കുന്നു.  ഈ പ്രദേശങ്ങളിൽ ഇതിനു മുൻപും കുരങ്ങുകൾ കപ്പയും വാഴയും മറ്റ് ഉൽപന്നങ്ങളും  നശിപ്പിച്ചിരുന്നു.

കാട്ടുപന്നി ശല്യം കൊണ്ട് പൊറുതിമുട്ടിയ നാട്ടുകാർക്ക്  കുരങ്ങ് ശല്യം കൂടിയായതോടെ ഇരട്ടി ദുരിതമായി. കഴിഞ്ഞ ദിവസം കുര്യൻ  വെള്ളച്ചാലിൽ, മാത്യു പുളിക്കൽകുന്നേൽ, ലിബിൻ വെള്ളച്ചാലിൽ തുടങ്ങിയവരുടെ പറമ്പിലെ തെങ്ങുകളിൽ നിന്നു വ്യാപകമായി തേങ്ങ നശിപ്പിച്ചു. കുരങ്ങുകളുടെ ശല്യത്തിൽ നിന്ന് കർഷകരെ രക്ഷിക്കാൻ നടപടി ഇല്ലെങ്കിൽ സമരത്തിന് ഇറങ്ങാനാണ് കർഷകരുടെ തീരുമാനം.

Related Articles

Leave a Reply

Back to top button