Kodiyathur
കേരളപ്പിറവി ദിനാചരണം നടത്തി

കൊടിയത്തൂർ : കാരക്കുറ്റി ജി.എൽ.പി സ്കൂളിൽ നടന്ന കേരളപ്പിറവി ദിനാചരണം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ഇ.സി.സാജിദ് അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ ജി.എ. റഷീദ് ദിനാചരണ സന്ദേശം നൽകി.
എൻ നാദിറ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സഫിയ ടീച്ചർ, പി ഷംനാബി, എം ആരിഫ, സ്കൂൾ ലീഡർ ഹാനിം ഷാൻ സംസാരിച്ചു.






