Koodaranji

കൂമ്പാറ ഉപതിരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം അവസാനിച്ചു വേട്ടെടുപ്പ് നാളെ

കൂടരഞ്ഞി: ഗ്രാമ പഞ്ചായത്തിലെ കൂമ്പാറ വാർഡിൽ നാളെ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണം ഇന്നലെ വൈകുന്നേരം അവസാനിച്ചു.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കൂമ്പാറയിൽ നിന്ന് വിജയിച്ച സി പി എം ലെ ലിന്റോ ജോസഫ് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് ഗ്രാമ പഞ്ചായത്ത് അംഗത്വം രാജിവെച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.

ഇത്തവണ ഇരുമുന്നണികളും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്ന കൂമ്പാറയിൽ വീറും വാശിയും നിറഞ്ഞ കൊട്ടികലശത്തോടെയായിരുന്നു ഇരു മുന്നണികളുടേയും പരസ്യപ്രചാരണം അവസാനിച്ചത്.

ഇന്ന് സ്ഥാനാർഥികളും, പ്രവർത്തകരും വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ഉറപ്പാക്കാനുള്ള തിരക്കിലാകും.

അപരൻമാർ ഉൾപ്പെടെ 5 സ്ഥാനത്ഥികളാണ് മത്സര രംഗത്തുള്ളത്.

യു.ഡി.ഫിന് വേണ്ടി കോൺഗ്രസിലെ സുനേഷ് ജോസഫും, എൽ.ഡി എഫിന് വേണ്ടി സി പി എം ലെ ആദർശ് ജോസഫും എൻ.ഡി.എ സ്ഥാനാർഥിയായി ലജിഷും ജനവിധി തേടുന്നു.

സുനിഷ് എന്ന പേരിൽ രണ്ട് അപരന്മാരും മത്സര രംഗത്തുണ്ട്. ബുധനാഴ്ച്ചയാണ് വോട്ട് എണ്ണൽ.

Related Articles

Leave a Reply

Back to top button