Puthuppady

പുതുപ്പാടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലൈഫ് സ്‌കില്‍ പരിശീലനം

പുതുപ്പാടി: ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് ലൈഫ് സ്‌കില്‍ പരിശീലനം നല്‍കി. സ്‌ക്കൂള്‍ ഓഡിറേറാറിയത്തില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം അംബിക മംഗലത്ത് ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡണ്ട് ശിഹാബ് അടിവാരത്തിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സീനിയര്‍ അസിസ്റ്റന്റ് നസീം ബാനു ടീച്ചര്‍, സ്‌ക്കൂള്‍ കൗണ്‍സിലര്‍ നോജി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പ്രിന്‍സിപ്പല്‍ മുജീബ് എലത്താരി സ്വാഗതവും, ജോര്‍ജ് വര്‍ഗീസ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button