Thiruvambady

തുരങ്കപാത; വി.ഡി.സതീശന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധ സമരം

തിരുവമ്പാടി: ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രസ്താവന നടത്തിയതിൽ ഇടതു മുന്നണി പ്രതിഷേധം ശക്തമാക്കി.

ഇന്നു തിരുവമ്പാടി നിയോജക മണ്ഡലത്തിലെ 300 കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടത്തുമെന്ന് ഇടതു നേതാക്കളായ ടി.വിശ്വനാഥൻ, കെ.മോഹനൻ എന്നിവർ പറഞ്ഞു.

തുരങ്കപാത ഒരു കാരണവശാലും അനുവദിക്കില്ലെന്ന വി.ഡി.സതീശന്റെ പ്രസ്താവന പിൻവലിക്കണമെന്നാണ് ഇടതുമുന്നണിയുടെ ആവശ്യം. വിവിധ വാർഡുകളിൽ 5 പേർ വീതം ചേർന്ന് പ്ലക്കാർഡുകളുമായി പ്രതിഷേധം സംഘടിപ്പിക്കും.

തുരങ്കപാതയുടെ നിർമാണം പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുമെന്നാണു പ്രതിപക്ഷ നേതാവിന്റെ വാദം. എന്നാൽ പരിസ്ഥിതിക്ക് കോട്ടം തട്ടാതെ തുരങ്കപാത നിർമിക്കുമെന്നതാണ് പ്രത്യേകതയെന്ന് ഇടതു മുന്നണി നേതാക്കൾ അവകാശപ്പെടുന്നു.

മലയോര മേഖലയുടെ സ്വപ്നപദ്ധതിക്ക് തുരങ്കംവയ്ക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഇടതുമുന്നണി പ്രതിഷേധ സമരം നടത്തുന്നത്.

Related Articles

Leave a Reply

Back to top button