Thiruvambady

കക്കുണ്ട് -മണ്ണുഞ്ഞി തൊട്ടിൽ മാലിന്യം അടിഞ്ഞു കൂടുന്നതിനെതിരെ സിപിഐഎം പ്രതിഷേധിച്ചു

തിരുവമ്പാടി :കക്കുണ്ട് മണ്ണുഞ്ഞി തൊട്ടിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടുകയും തൊടിന്റെ നീരോഴുക്ക് തടസപെടുകയും രോഗങ്ങൾ പടരുകയും ചെയ്യുന്നു.കേരള സർക്കാരിന്റെ തെളിനീർ ഒഴുകും നവ കേരളം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി തൊടുകൾ ഈ വർഷം നന്നാക്കിഎന്നാണ് പറയുന്നത്. എന്നാൽ അത് കേൾവി മാത്രം ആണെന്നും നന്നാക്കിയിട്ടില്ല എന്നും ആണ് അറിയാൻ കഴിഞ്ഞത്.

യുഡിഫ് പഞ്ചായത്ത് മെമ്പർമ്മാർ ഈ ഭഗത്തോട് വിവേചനം കാണിക്കുകയും.തോട് നന്നാക്കാത്തതും. ഈ മേഖലയിൽ പകർച്ച വ്യാധികൾ പടരുന്നതും. വികസന മുരടിപ്പും മാത്രം. കക്കുണ്ട് മണ്ണുഞ്ഞി കൂടരഞ്ഞി റോഡിന്റെ ശോചനീയ അവസ്ഥയും ഫണ്ടുകൾ വെക്കാതെ റോഡ് നന്നാകാത്തതും നാട്ടുക്കാർക്ക് കാൽ നട പോലും ബുദ്ധിമുട്ടാണ് .

സിപിഐഎം കക്കുണ്ട് ബ്രാഞ്ച് സ്ഥലം സന്ദർശിച്ചു പ്രതിഷേധം രേഖ പെടുത്തി.കാലങ്ങളയുള്ള യുഡിഫ് മെമ്പർമാരുടെ കെടുകാര്യസ്ഥതയും പിടിപ്പുകെടുമാണ് ടൌൺ വാർഡിന്റെ ഈ ദുരവസ്ഥക് കാരണം.യുഡിഫ് വാർഡ് മെമ്പറുടെ ഈ നടപടിയിൽ പ്രതിഷേധിക്കുകയും എത്രയും പെട്ടന്ന് നടപടി സ്വീകരിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.പ്രതിഷേധ പരുപാടിയിൽ ലോക്കൽ കമ്മറ്റി മെമ്പർ സഖാവ് ജമീഷ് ഇളംത്തുരുത്തിയിൽ, ബ്രാഞ്ച് സെക്രട്ടറി :സ :നിസാമുദ്ധീൻ പി. ജെ, സ :സനൂബ് പാറക്കൽ, സ :സണ്ണി, സ :അബ്ദുറഹിമാൻ, സ :അബ്ദു ആറുംഗോഡൻ, സ :ഷമീർ എന്നിവർ പങ്കെടുത്തു സംസാരിച്ചു

Related Articles

Leave a Reply

Back to top button