Kodanchery

കോടഞ്ചേരി കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം നിർവഹിച്ചു

കോടഞ്ചേരി: സംസ്ഥാന സർക്കാറിൻ്റെ നൂതന പദ്ധതിയായ നവകേരളമിഷൻ്റെ ഭാഗമായി ആരോഗ്യമേഖലയിലെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കോടഞ്ചേരി സാമൂഹികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉദ്ഘാടനം ചെയ്തു.ബഹുമാന്യനായ മുഖ്യമന്ത്രി ഓൺലൈൻ ചടങ്ങിൽ ആണ് ഉദ്ഘാടനം നിർവഹിച്ചത്.

കുടുംബാരോഗ്യ കേന്ദ്രമായി മാറുന്നതോടെ വൈകുന്നേരം 6 മണി വരെ ഡോക്ടർമാരുടെ സേവനം ഒ പി യിൽ ഉണ്ടാകും. കൂടാതെ, നിരീക്ഷണം, ലാബ്, വിപുലമായ ഫാർമസി സൗകര്യം കൂടുതൽ സ്റ്റാഫുകൾ മുതലായവ ഉണ്ടാകും. ചടങ്ങിൽ ബഹു: ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അദ്ധ്യക്ഷത വഹിക്കുകയും, എം എൽ എ ജോർജ്ജ് എം തോമസ് എം എൽ എ മുഖ്യാതിഥി ആവുകയും ചെയ്തു. കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കുളത്തൂർ ശിലാഫലകം അനഛാദനം നടത്തി. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലിസി ചാക്കോ സ്വാഗതവും, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ സുനീർ, റോയി കുന്നപ്പള്ളി, ജോബി ജോസഫ്, പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമാന്മാരായ ജോസ് പെരുമ്പള്ളി, സിബി ചിരണ്ടായത്ത്, വാർഡ് മെമ്പർമാരായ വാസുദേവൻ, ചിന്ന അശോകൻ, വനജ വിജയൻ എന്നിവർ പങ്കെടുത്തു. മെഡിക്കൽ ഓഫീസർ കെ. കെ അബ്ദുറഹ്മാൻ നന്ദി പറഞ്ഞു.

Related Articles

Leave a Reply

Back to top button