Puthuppady

വഖഫ് സംരക്ഷണ ധർണ നടത്തി

പുതുപ്പാടി : വഖഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സി. ക്ക് വിട്ട സംസ്ഥാന സർക്കാർ നയത്തിനെതിരേ കുഞ്ഞികുളം മുസ്‌ലിം ലീഗ് കമ്മിറ്റി വഖഫ് സംരക്ഷണ ധർണ സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി വി.കെ. ഹുസൈൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. എൻ.കെ. ഫൈസൽ അധ്യക്ഷനായി.

മുത്തു അബ്ദുൽസലാം മുഖ്യപ്രഭാഷണം നടത്തി. ഷാഫി വളഞ്ഞപ്പാറ, ഷംഷീർ പോത്താറ്റിൽ, പി.കെ.മുഹമ്മദലി, പി.കെ. മജീദ്, കെ.പി. മൊയ്‌ദീൻ കുട്ടി, സജാദ്, സാദിഖ് ദാരിമി, കാദർ പറച്ചോട്ടിൽ, ആഷിർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button