Mukkam
സി.പി.എം; മുക്കത്ത് പ്രതിഷേധപ്രകടനവും യോഗവും നടത്തി.

മുക്കം : സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ പദ്ധതികൾ ജനങ്ങളിൽനിന്ന് മറച്ചുവെക്കാൻ കെ.എസ്.യു. അക്രമരാഷ്ട്രീയം നടത്തുന്നുവെന്നാരോപിച്ച് സി.പി.എം. തിരുവമ്പാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പ്രതിഷേധപ്രകടനവും യോഗവും നടത്തി.
ഏരിയാസെക്രട്ടറി ടി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കെ.ടി. ശ്രീധരൻ അധ്യക്ഷനായി. വി.കെ. വിനോദ്, ജോണി എടശ്ശേരി, കെ. സുന്ദരൻ, കെ.ടി. ബിനു എന്നിവർ സംസാരിച്ചു.







