Puthuppady

പുതുപ്പാടി ഗവ ഹെെസ്ക്കൂളില്‍ രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

പുതുപ്പാടി: പുതുപ്പാടി ഗവ: ഹൈസ്ക്കൂളിൽ രക്ഷാകർത്താക്കൾക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി. കുട്ടികളോടുള്ള മനശാസ്ത്രപരമായ സമീപനം എന്ന വിഷയത്തിൽ ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി റിട്ട പ്രിന്‍സിപ്പള്‍ രാജഗോപാലന്‍സര്‍ ക്ലാസ് നടത്തി.

രക്ഷിതാക്കൾക്ക് തങ്ങളുടെ മക്കളെക്കുറിച്ചുള്ള പരീക്ഷ സംബന്ധമായ ആശങ്ക ഒഴിവാക്കുന്നതിനെ കുറിച്ച് വിശദമായ ക്ലാസ് നടത്തി . പരിപാടിയിൽ നിരവധി രക്ഷിതാക്കൾ പങ്കെടുത്തു.ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശിഹാബ് അടിവാരം, പ്രധാനാധ്യാപകൻ ശ്യാംകുമാർ , ജ്യോതി നാരായണൻ , അബ്ദുൾ മജീദ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button