പൗരത്വനിയമ ഭേദഗതിക്കെതിരേ മുക്കത്ത് എൽ.ഡി.എഫ്. നൈറ്റ് മാർച്ച് നടത്തി

മുക്കം : പൗരത്വനിയമ ഭേദഗതിക്കെതിരേ എൽ.ഡി.എഫ്. മുക്കത്ത് നൈറ്റ് മാർച്ച് നടത്തി. എൽ.ഡി.എഫ്. വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർഥി ആനി രാജയുടെ നേതൃത്വത്തിലാണ് അഗസ്ത്യൻമുഴിയിൽനിന്ന് നോർത്ത് കാരശ്ശേരിയിലക്ക് മാർച്ച് നടത്തിയത്.
കാരശ്ശേരിയിൽ നടന്ന പ്രതിഷേധയോഗം ആനി രാജ ഉദ്ഘാടനംചെയ്തു. മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വി.കെ. വിനോദ് അധ്യക്ഷനായി. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി. വിശ്വനാഥൻ, ലിന്റോ ജോസഫ് എം.എൽ.എ., ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഗവാസ്, ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി വി. കുഞ്ഞാലി, ടി.എം. ജോസഫ്, കെ. മോഹനൻ എന്നിവർ സംസാരിച്ചു.
മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു, ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.പി. ചാന്ദിനി, പി.കെ. കണ്ണൻ, ടി.കെ. സാമി, ടാർസൻ ജോസ്, പി.എം. തോമസ്, ജോണി എടശ്ശേരി, കെ. ഷാജികുമാർ, മാത്യു ചെമ്പോട്ടിക്കൽ, സൗദാമിനി തുടങ്ങിയവർ നേതൃത്വം നൽകി.







