രാജ്യത്ത് ഇപ്പോഴും അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം നിലനിൽക്കുന്നു; വി കുഞ്ഞാലി

മുക്കം : രാജ്യത്ത് ഇപ്പോഴും അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം നിലനിൽക്കുന്നതായി എൽ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി വി കുഞ്ഞാലി അഭിപ്രായപ്പെട്ടു.
അടിയന്തരാവസ്ഥയുടെ 48-ാം വാർഷികത്തോടനുബന്ധിച്ച് ഇന്നലെ (25-06-2023- ഞായർ) കാരശ്ശേരി വീരേന്ദ്രകുമാർ ചാരിറ്റബിൾ ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ എൽ ജെ ഡി തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘അടിയന്തരാവസ്ഥ വിരുദ്ധ ദിനം ഫാസിസ്റ്റ് വിരുദ്ധ ദിനം’ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി കുഞ്ഞാലി.
എൽ ജെ ഡി തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡണ്ട് ടാർസൻ ജോസ് കോക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു.
ലോക് താന്ത്രിക് ജനതാ ദൾ (എൽ ജെ ഡി) ദേശീയ കൗൺസിൽ അംഗം പി എം തോമസ് മാസ്റ്റർ, ഇളമന ഹരിദാസ്, എൻ അബ്ദുൽ സത്താർ, വിൽസൺ പുല്ലുവേലി, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജിതാ മൂത്തേടത്ത്, രാജേഷ് പൊട്ടിയിൽ, ജോസ്കുട്ടി പുളിക്കതടം, മനോജ് മൂത്തേടത്ത്, നജീബ് കരിപ്പൊടി, മൊയ്തീൻകുട്ടി, വീരാൻ, കെ പി മോയിൻ എന്നിവർ സംസാരിച്ചു.