Kodanchery
റോഡ് പ്രവർത്തി പൂർത്തിയാകുമ്പോൾ റോഡിനടിയിലായി ബസ് കാത്തിരിപ്പ് കേന്ദ്രം

കോടഞ്ചേരി: കോടഞ്ചേരി തിരുവമ്പാടി റോഡിൽ തമ്പലമണ്ണ പാലത്തിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം റോഡിനടിയിലായിട്ട് വർഷങ്ങൾ പിന്നിടുന്നു. അഗസ്ത്യൻമുഴി കൈതപ്പൊയിൽ റോഡ് പ്രവർത്തിയുടെ ഭാഗമായി റോഡ് മണ്ണിട്ട് ഉയർത്തിയപ്പോഴാണ് ബസ് കാത്തിരിപ്പ് കേന്ദ്രം റോഡിനടിയിലായത്.
നാട്ടുകാർ ഉപയോഗിച്ചുകൊണ്ടിരുന്ന ബസ്റ്റോപ്പ് പുതുക്കി പണിയുന്നതിന് വേണ്ടി പഞ്ചായത്ത് പ്രമേയം പാസാക്കുകയും കിഫ്ബി അസിസ്റ്റന്റ് എൻജിനീയർക്ക് വാർഡ് മെമ്പർ നിവേദനം നൽകുകയും ചെയ്തു.







