Mukkam

മെസ്സിയാണ് ഇഷ്ടതാരം… ഫുട്ബോൾ ജ്വരത്തിൽ സി.കെ കാസിം എം.എൽ.എയും

മുക്കം: ലോകകപ്പ് ഫുട്ബോൾ ആരവം നാടാകെ പടരുമ്പോൾ ഫുട്ബോൾ പ്രേമിയായ എം.എൽ.എ സി.കെ കാസിമും ആവേശത്തിൽ. ലയണൽ മെസ്സിയാണ് ഇഷ്ടതാരം. കളിക്കാരെയും കായിക പ്രേമികളെയും ചേർത്തു പിടിക്കുന്ന കായികതാരം കൂടിയാണ് സി.കെ.കാസിം. കായിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിലും കളിക്കളങ്ങൾ നിർമ്മിക്കുന്നതിലും നേരത്തെ തൽപരനാണ്. കഴിഞ്ഞ ലോകകപ്പ് ഫൈനൽ മത്സരം ത്രില്ലടിച്ചായിരുന്നു കണ്ടത്. മെസ്സിക്ക് ലോക കപ്പ് ഉയർത്താൻ കഴിയണേ എന്നായിരുന്നു ആഗ്രഹവും പ്രതീക്ഷയും. സി.കെ.കാസിം എം.എൽ.എയുടെ ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങിനെ:

‘കഴിഞ്ഞ ലോകകപ്പിൽ ഖത്തർ അമീറിനൊപ്പം മെസ്സി കപ്പ് പിടിച്ച് നിൽക്കുന്ന ചിത്രമുണ്ട്. അതിനെന്നും അത്തറിന്റെ മണമാണ്. ഈ വേൾഡ് കപ്പിലും മെസ്സി തന്നെയാണ് ഫേവറിറ്റ്. ഒരുപിടി താരങ്ങൾ കളമൊഴിയാൻ പോകുന്നു എന്ന സങ്കടം കൂടെ ഈ ലോകകപ്പിനുണ്ട്. ഏതായാലും, കാൽപന്ത് ആരവം ഉയരുകയാണ്. ആർപ്പു വിളിക്കാം. മാനവികതയുടെ വലിയ വിളംബരം കൂടെയാണ് ഫുട്ബോൾ…’

Related Articles

Leave a Reply

Back to top button