Mukkam

കോവിഡ് 19 രണ്ടാം വ്യാപന ഘട്ടത്തിലും രാഹുൽ ഗാന്ധി എം.പിയുടെ കൈത്താങ്ങ്

മുക്കം: വയനാട് ലോക്സഭാ മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രാഹുൽ ഗാന്ധി എം.പി 1500 പൾസ് ഓക്സീമീറ്ററുകൾ തദ്ദേശ ഭരണ സ്ഥാപനങ്ങളിലൂടെ മണ്ഡലത്തിൽ വിതരണം ചെയ്തു.

കോവിഡ് ബാധിതർക്ക് മരുന്നും മറ്റ് സഹായവുമായി ഇതിനകം തന്നെ രാഹുൽ ഗാന്ധിയുടെ മുക്കത്തുള്ള ഓഫീസ് സജീവമാണ്.

മുക്കം മുൻസിപ്പൽ ഓഫീസിൽ നടന്ന ചടങ്ങിൽ പൾസ് ഓക്സീമീറ്ററുകൾ യു.ഡി.എഫ് ചെയർമാൻ
ടി.ടി.സുലൈമാൻ, മുൻസിപൽ ചെയർമാൻ പി.ടി ബാബുവിന് കൈമാറി. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പ്രജിത പ്രദീപ്, കൗൺസിലർമാരായ വേണു കല്ലുരുട്ടി, ഗഫൂർ കല്ലുരുട്ടി, അബ്ദുൾ മജീദ്, ജോഷില, എം.കെ യാസർ അബു മുണ്ടുപാറ, കൃഷ്ണൻ വടക്കയിൽ സാറ കൂടാരം എന്നിവരും പങ്കെടുത്തു. മുൻസിപ്പൽ സെക്രട്ടറി സുമയ്യ ബീവി സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ അജിത്. ടി നന്ദിയും പറഞ്ഞു

Related Articles

Leave a Reply

Back to top button