Koodaranji

കൂടരഞ്ഞിയിൽ ‘ചുവട് 2023’ വിളമ്പരറാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു

കൂടരഞ്ഞി: ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ നേതൃത്വത്തിൽ കൂടരഞ്ഞിയിലെ വിവിധ സ്ഥലങ്ങളിൽ ജനുവരി 26ന് നടക്കുന്ന കുടുബശ്രീയുടെ ഇരുപത്തിയഞ്ചാം വാർഷിക ആഘോഷത്തിന്റെ വിളമ്പര റാലി സംഘടിപ്പിച്ചു.

പരിപാടിയുടെ ഉദ്ഘാടനം കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ റോസ്‌ലി ജോസ്, വി.എസ് രവി, മെമ്പർമാരായ ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, സി.ഡി.എസ് ചെയർപേഴ്സൺ ശ്രീജമോൾ, അസിസ്റ്റന്റ് സെക്രട്ടറി അജിത് പി.എസ്, പഞ്ചായത്ത്‌ ജീവനക്കാർ കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button